ബേഡഡുക്ക ഗ്രാമപഞ്ചായത്തിന്റെ 2026 കേരളോത്സവം 18/10/2026 മുതൽ 15/11/2026 വരെ വിവിധ സ്ഥലങ്ങളിൽ വെച്ചു നടക്കുന്നു

വാർത്തകളും ലേഖനങ്ങളും

September 10, 2026
അംഗൺവാടികൾക്ക് മിക്സർ ഗ്രൈൻഡറുകൾ വിതരണം ചെയ്തു

ബേഡഡുക്ക ഗ്രാമ പഞ്ചായത്ത്‌ 2026-2027 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി പഞ്ചായത്തിലെ *അംഗൺവാടികൾക്ക് മിക്സർ ഗ്രൈൻഡറുകൾ വിതരണം ചെയ്തു.* പഞ്ചായത്തിലെ 38 അംഗൺവാടികൾക്കും പദ്ധതിയുടെ സഹായം ലഭിച്ചു. വിതരണ ഉദ്ഘാടനം പഞ്ചായത്ത്‌ ഓഫീസിൽ വെച്ച് പ്രസിഡന്റ്‌ ശ്രീ.ഇ കുഞ്ഞിരാമൻ നിർവഹിച്ചു.

June 22, 2026
ടീം ബേഡകം സർട്ടിഫിക്കറ്റ് വിതരണം

ബേഡഡുക്ക ഗ്രാമ പഞ്ചായത്ത്‌ *ടീം ബേഡകം* സർട്ടിഫിക്കേറ്റ് വിതരണം ബഹു. പഞ്ചായത്ത്‌ പ്രസിഡന്റ്‌ ശ്രീ. കുഞ്ഞിരാമൻ നിർവ്വഹിച്ചു.

June 8, 2026
പരിസ്ഥിതി ദിനാഘോഷം

ജൂൺ 5 ലോക പരിസ്ഥിതി ദിനവുമായി ബന്ധപ്പെട്ട് ബേഡഡുക്ക ഗ്രാമ പഞ്ചായത്തിൽ വാർഡിൽ ഒരു പച്ചത്തുരുത്ത് പരിപാടി സംഘടിപ്പിച്ചു. പഞ്ചായത്ത്‌തല ഉദ്ഘാടനവും സ്പെഷ്യൽ ഗ്രാമസഭയും ഒയോലത്ത് പ്രസിഡന്റ്‌ശ്രീ. ഇ കുഞ്ഞിരാമൻ ഉദ്ഘാടനം ചെയ്തു

June 8, 2026
ഫാൻസ് റാലിയും ഫുട്ബോൾ മത്സരവും

യൂത്ത് കോർഡിനേഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ വേൾഡ് കപ്പ് മത്സരത്തിന് മുൻപായി ഫാൻസ്‌ വാർ & റാലി നടത്തുന്നു.ജൂൺ 10 ന് വൈകുന്നേരം 5.30 മണിക്ക് പെർളടുക്കം മുതൽ കുറ്റിക്കോൽ വരെ റാലിയും തുടർന്ന് ടർഫിൽ വെച്ച് ഫാൻസ് ടീമുകൾ തമ്മിലുള്ള മത്സരവും നടക്കും.

May 26, 2026
പുലിക്കോട് പാറക്കടവ് ‌ റോഡ് ഉദ്ഘാടനം

പുലിക്കോട് പാറക്കടവ് ‌ റോഡ് ഉദ്ഘാടനം ബഹു. പഞ്ചായത്ത്‌ പ്രസിഡന്റ്‌ ഇ കുഞ്ഞിരാമൻ നിർവഹിച്ചു.

May 20, 2026
ഉദ്ഘാടനം

ഗ്രാമ പഞ്ചായത്ത്‌ വാർഷിക പദ്ധതി 2026-27 - നെൽവിത്ത് വിതരണം പദ്ധതി- നെൽവിത്ത് വിതരണം ഉദ്ഘാടനം ബഹുമാനപ്പെട്ട പഞ്ചായത്ത്‌ പ്രസിഡന്റ്‌ ശ്രീ ഇ കുഞ്ഞിരാമൻ അവർകൾ നിർവഹിക്കുന്നു.