പ്രധാന സ്ഥലങ്ങൾ
ആരാധനാലയങ്ങൾ
കുണ്ടംകുഴി ശ്രീ പഞ്ചലിംഗേശ്വര ക്ഷേത്രം
ബേഡഡഡുക്ക ഗ്രാമപഞ്ചായത്തിലെ പ്രസിദ്ധമായ ഒരു ശിവക്ഷേത്രമാണ് കുണ്ടംകുഴി ശ്രീ പഞ്ചലിംഗേശ്വര ക്ഷേത്രം. ഗ്രാമീണ പ്രകൃതി സൗന്ദര്യത്തിനിടയിൽ സ്ഥിതി ചെയ്യുന്ന ഈ ക്ഷേത്രം പ്രദേശത്തെ ഭക്തജനങ്ങളുടെ പ്രധാന ആത്മീയ കേന്ദ്രങ്ങളിലൊന്നാണ്. മഹാദേവനായ ശിവനാണ് പ്രധാന പ്രതിഷ്ഠ. ശിവരാത്രി, പ്രദോഷം തുടങ്ങിയ ദിവസങ്ങളിൽ ഇവിടെ വലിയ ഭക്തജന സാന്നിധ്യം കാണപ്പെടുന്നു.
ക്ഷേത്രപരിസരം ശാന്തവും പച്ചപ്പുമാർന്നതുമായ അന്തരീക്ഷം നൽകുന്നതിനാൽ ഭക്തർക്കും സന്ദർശകർക്കും ആത്മീയമായ അനുഭവം നൽകുന്നു. പ്രാദേശിക ആചാരങ്ങളും തനത് കലാരൂപങ്ങളും ഉത്സവങ്ങളുമായി ബന്ധപ്പെട്ട ചടങ്ങുകളും ഇവിടെ പ്രത്യേകതയാണ്.


ആമയൂട്ട് (പ്രധാന വഴിപാട്): ദിവസവും ഉച്ചപൂജയ്ക്ക് ശേഷം മേൽശാന്തിയും ഭക്തരും ചേർന്ന് കുളത്തിലെ ആമകൾക്ക് നിവേദ്യച്ചോറ് (പടച്ചോറ്) നൽകുന്ന ചടങ്ങാണിത്. ത്വക്ക് രോഗങ്ങൾ മാറാൻ ഇത് ഉത്തമമാണെന്ന് ഭക്തർ വിശ്വസിക്കുന്നു.
മറ്റു വഴിപാടുകൾ: മുടികൊഴിച്ചിൽ മാറാനും രോഗശാന്തിക്കുമായി ഈർക്കിൽ ചൂൽ സമർപ്പിക്കുന്നതും ഭഗവതിക്ക് എരുമപ്പാൽ നിവേദിക്കുന്നതും ഇവിടുത്തെ പ്രധാന ആചാരങ്ങളാണ്.
പ്രധാന ഉത്സവങ്ങൾ: നവരാത്രി ഉത്സവം അതിവിപുലമായി ഇവിടെ ആഘോഷിക്കപ്പെടുന്നു.
എത്തിച്ചേരാൻ:
കാസർകോട് - കാഞ്ഞങ്ങാട് റൂട്ടിലെ പൊയിനാച്ചിയിൽ നിന്നും ബന്തടുക്ക റോഡിൽ വേലക്കുന്ന് ബസ് സ്റ്റോപ്പിലെത്തി, അവിടെ നിന്നും 3 കിലോമീറ്റർ തെക്കോട്ടുമാറിയാണ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്.

പൊലിയംതുരുത്ത് ഇക്കോ വില്ലേജ്
കാസർകോട് ജില്ലയിലെ മലയോര മേഖലയിൽ തേജസ്വിനി പുഴയുടെ നടുവിൽ സ്ഥിതി ചെയ്യുന്ന പ്രകൃതിരമണീയമായ ഒരു വിനോദസഞ്ചാര കേന്ദ്രമാണ് പൊലിയാംതുരുത്ത്. സഹകരണ മേഖലയിലെ കേരളത്തിലെ ഏറ്റവും വലിയ ഇക്കോ ടൂറിസം വില്ലേജുകളിലൊന്നാണിത്.
പ്രധാന സവിശേഷതകൾ : ഹാങ്ങിംഗ് ബ്രിഡ്ജ്: തുരുത്തിലേക്ക് പ്രവേശിക്കുന്നതിനായി പുഴയ്ക്ക് കുറുകെ നിർമ്മിച്ചിരിക്കുന്ന തൂക്കുപാലം ഇവിടുത്തെ പ്രധാന ആകർഷണമാണ്.
പ്രകൃതിദൃശ്യങ്ങൾ : പുഴയുടെയും പച്ചപ്പിന്റെയും നടുവിലുള്ള ശാന്തമായ അന്തരീക്ഷം കുടുംബങ്ങൾക്കും സുഹൃത്തുക്കൾക്കും അവധിക്കാലം ചിലവഴിക്കാൻ അനുയോജ്യമാണ്.
സൗകര്യങ്ങൾ: മനോഹരമായ കോട്ടേജുകൾ, കുട്ടികളുടെ പാർക്ക്, ഓപ്പൺ എയർ ഓഡിറ്റോറിയം, ആംഫി തിയേറ്റർ, എ.സി മിനി ഹാൾ എന്നിവ ഇവിടെ ഒരുക്കിയിട്ടുണ്ട്.
വിനോദങ്ങൾ: പുഴയോരത്തെ നടപ്പാതകൾ, ഫോട്ടോഷൂട്ട് ലൊക്കേഷനുകൾ, നേച്ചർ ട്രെക്കിംഗ് എന്നിവ ആസ്വദിക്കാം. കൂടാതെ രുചികരമായ ഭക്ഷണവും ഇവിടെ ലഭ്യമാണ്.